സഹപാഠിക്കൊരു കിടപ്പാടം – നമ്മുക്കൊരുമിച്ച് കൈകോര്‍ക്കാം

സ്കൂളിലെ നല്ലപാഠം ടീം ഈ വര്‍ഷവും “സഹപാഠിക്കൊരു വീട്” എന്ന പദ്ധതി നടപ്പിലാക്കുകയാണ്. 2008- ല്‍ സില്‍വര്‍ ജൂബിലി വര്‍ഷത്തിലാണ് ഈ പദ്ധതി ആരംഭിച്ചത്. നാട്ടിലെ സുമനസ്സുകളുടെയും, രക്ഷകര്‍ത്താക്കളുടെയും, പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും സഹായത്തോടെയും കുട്ടികള്‍ സ്കൂളില്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലൂടെയുമാണ് ഇത്ര വര്‍ഷവും മുടക്കം ഇല്ലാതെ ഒരു കുട്ടിക്കെങ്കിലും ഒരോ വര്‍ഷവും കിടപ്പാടം ഒരുക്കുവാന്‍ കൂട്ടായ്മയ്ക്ക് കഴിഞ്ഞത്.…

തൃശൂര്‍ ചേലക്കര എം എല്‍ എയുടെ സന്ദര്‍ശനം

തൃശൂര്‍ ചേലക്കര എം എല്‍ എ, ശ്രീ യു ആര്‍ പ്രദീപും സംഘവും ആയിരുന്നു ഇന്നത്തെ സന്ദര്‍ശകര്‍. ഹൈടെക്ക് സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും പഠിക്കുവാനും ആയിരുന്നു സന്ദര്‍ശനം . ചേലക്കരയില്‍ നിന്ന് അദ്ദേഹത്തോടൊപ്പം തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും വിദ്യാഭ്യാസ പ്രവര്‍ത്തകരും ഉണ്ടായിരുന്നു . ഉച്ചഭക്ഷണസമയം കഴിഞ്ഞയുടനെ ആയതു കൊണ്ട് കുട്ടികളുമായി കുറച്ച് സമയം സംവദിച്ചിട്ടാണ് അദ്ദേഹവും…

സേവ് എനെര്‍ജി പ്രോഗ്രാം – സ്കൂള്‍ തല ഉദ്ഘാടനം

സേവ് എനെര്‍ജി പ്രോഗ്രാമിന്‍റെ സ്കൂള്‍തല ഉദ്ഘാടനം ജില്ല കോര്‍ഡിനെറ്റര്‍ ശ്രീ ടോംസ് ആന്റണി നിര്‍വഹിച്ചു . “ഇമ്മാകുലേറ്റ” എന്ന സ്കൂള്‍ ചാനലിലൂടെയാണ് അദ്ദേഹം ഊര്‍ജ്ജസംരക്ഷണ സെമിനാര്‍ നയിച്ചത് . മുഴുവന്‍ ക്ലാസ് റൂമുകളിലും ചാനലിലൂടെ ക്ലാസ് തത്സമയം സംപ്രേഷണം ചെയ്തു . എല്‍ ഇ ഡി ബള്‍ബുകള്‍ നിര്‍മ്മിക്കുന്നതെങ്ങനെ ? എന്നതിന്‍റെ പ്രായോഗിക പരിശീലനം മുഹമ്മദന്‍സ്…

മെറിറ്റ്‌ ഇവനിംഗ്

സ്കൂളിന്‍റെ മെറിറ്റ്‌ ഇവനിംഗ് ബഹുമാനപ്പെട്ട കേരള ധനകാര്യമന്ത്രി ഡോ തോമസ്‌ ഐസക്ക് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മുപ്പത് കുട്ടികള്‍ക്ക് മന്ത്രി ഉപഹാരങ്ങള്‍ നല്‍കി. കേരള വിദ്യാഭ്യാസവകുപ്പ് അഡീഷനല്‍ ഡി പി ഐ ശ്രീ ജിമ്മി കെ ജോസ് മുഖ്യപ്രഭാഷണം നടത്തി .…