മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സന്ദര്‍ശനം

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നായിരുന്നു ഇന്നത്തെ സന്ദര്‍ശകര്‍. വികസനകാര്യങ്ങളിലെ മുഖ്യമന്ത്രിയുടെ ഉപദേശകന്‍ ശ്രീ സി എസ് രഞ്ജിത്തും പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്‍റെ സംസ്ഥാന കോഡിനെറ്റര്‍ ശ്രീ മധുസുദനന്‍നായരും ആയിരുന്നു ഹൈടെക്ക് വല്‍ക്കരണത്തിലെ വൈവിധ്യം നേരിട്ട് കണ്ടു മനസ്സിലാക്കാന്‍ സ്കൂളില്‍ എത്തിയത് . രാവിലെ പതിനൊന്ന് മണിയോടെ സ്കൂളില്‍ എത്തി കംപ്യുട്ടര്‍ ലാബും, സ്കൂള്‍ ചാനലും, ഹൈടെക്ക് ക്ലാസ് മുറികളും…

ക്ലാസ് പി ടി എയും റൂബെല്ല , മീസില്‍സ് രോഗപ്രതിരോധ ബോധവല്‍ക്കരണ ക്ലാസ്സും

ഇന്നലെ ക്ലാസ് പി ടി എ യോഗങ്ങള്‍ നടന്നു . എല്ലാ ക്ലാസ് പി ടി എ കളിലും പൊതുവായി പറയേണ്ട കാര്യങ്ങള്‍ “ഇമ്മാകുലേറ്റ” ചാനലില്‍ കൂടിയാണ് ക്ലാസ് മുറികളില്‍ ഇരുന്ന രക്ഷിതാക്കളോട് പറഞ്ഞത് . പിന്നാലെ വാക്സിനേഷനെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ്സും രക്ഷകര്‍ത്താക്കള്‍ക്കായി നല്‍കി . ചെട്ടികാട് ആശുപത്രിയിലെ ഡോക്ടര്‍ ആണ് രോഗപ്രതിരോധ വാക്സിനേഷനുകളുടെ…

ഹൈടെക്ക് സ്കൂളുകള്‍ക്ക് പൂങ്കാവ് മാതൃക – മെട്രോവാര്‍ത്തയുടെ ഒന്നാം പേജില്‍

ഇന്നത്തെ ( 2017 സെപ്തംബര്‍ 15 )  മെട്രോവാര്‍ത്ത ദിനപത്രത്തിലെ ഒന്നാം പേജ് വാര്‍ത്ത നമ്മുടെ സ്കൂളിനെ കുറിച്ചാണ് . ഒപ്പം ആലപ്പുഴയിലെ വിദ്യാഭ്യാസ പരീക്ഷണങ്ങള്‍ പ്രതിപാദിക്കുന്ന എഡിറ്റ്‌ പേജിലും നമ്മുടെ സ്കൂളിലെ ഹൈടെക്ക് പരീക്ഷണങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരിക്കുന്നു . മെട്രോ വാര്‍ത്തയ്ക്ക് നന്ദി

കേരളത്തിലെ രണ്ടാമത്തെ മികച്ച പി ടി എ അവാര്‍ഡ്

കേരളത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സ്കൂള്‍ പി ടി എ എന്ന സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നമ്മുടെ സ്കൂളിന് . നാല് ലക്ഷം രൂപയും പ്രശസ്തിപത്രവും സെപ്തംബര്‍ 5 ന് കൊല്ലത്ത് വച്ച് നടന്ന  സംസ്ഥാനതല അധ്യാപകദിനാഘോഷത്തില്‍ സമ്മാനിച്ചു . ഈ നേട്ടം സ്കൂളിന്‍റെ മുഴുവന്‍ അഭ്യൂദയകാംക്ഷികള്‍ക്കും സമര്‍പ്പിക്കുന്നു