ഔവ്വര്‍ വിദ്യാഭ്യാസ അവാര്‍ഡ് 2012

മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിലെ ഏറ്റവും മികച്ച സ്കൂളിനു ഔവ്വര്‍ ലൈബ്രറി ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ അവാര്‍ഡിന് ഈ വര്‍ഷവും നമ്മുടെ സ്കൂള്‍ അര്‍ഹമായി. ആഗസ്റ്റ്‌ 26 നു ലൈബ്രറി യില്‍ നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത്‌ അംഗം ശ്രീമതി പി.പി സംഗീത അവാര്‍ഡ്‌ സമ്മാനിച്ചു

അഗതികൾക്ക് ഓണസമ്മാനവുമായി നല്ല പാഠം ക്ലബ്ബ് അംഗങ്ങൾ

പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈ സ്കൂളിലെ കുട്ടികൾ നല്ല പാഠം പ്രവർത്തനങ്ങളുടെ ഭാഗമായി പാതിരാപ്പള്ളി കാരുണ്യദീപത്തിലെ അഗതികൾക്ക്  ഓണപ്പുടവ സമ്മാനിച്ചു.

സ്വാതന്ത്ര്യദിന പരിപാടികൾ

2013 ആഗ്സ്റ്റ് 15 ലെ സ്വാതന്ത്ര്യദിന പരിപാടികളിൽ  ആലപ്പുഴ ജില്ല പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീമതി. കെ.ജി. രാജേശ്വരി മുഖ്യാതിഥിയായി എത്തി. സ്വാതന്ത്ര്യദിന സന്ദേശത്തിനു ശേഷം കുട്ടികൾ ദേശഭക്തിഗാനം ആലപിച്ചു. എട്ടിലേയും ഒൻപതിലേയും കുട്ടികൾ മാസ് ഡ്രിൽ നടത്തി. തുടർന്ന് സ്കൂൾ മാനേജർ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.