സ്വാതന്ത്ര്യ സമരകാല സ്മരണകള്‍ – ശ്രീ കല്ലേലി രാഘവന്‍ പിള്ള

സ്വാതന്ത്ര്യ സമര കാല സ്മരണകള്‍ വിദ്യാര്‍ഥികളുമായി പങ്കു വയ്ക്കാന്‍ കഴിഞ്ഞയാഴ്ച ഇമ്മകുലെറ്റ സ്റ്റുഡിയോയില്‍  ആലപ്പുഴയുടെ സ്വന്തം സംസ്കാരിക നായകന്‍ ശ്രീ കല്ലേലി രാഘവന്‍പിള്ള സര്‍ എത്തിയപ്പോള്‍ . നാല്‍പ്പത്തിയഞ്ച് മിനിറ്റ് അദ്ദേഹം തന്‍റെ ഒളി മങ്ങാത്ത ഓര്‍മ്മകള്‍ കുട്ടികളുമായി പങ്കുവച്ചതിന്‍റെ വിഡിയോ

ബാന്‍ഡ് വാദ്യം – റെവന്യൂ ജില്ല കലോത്സവം -ഒന്നാം സ്ഥാനം

ആലപ്പുഴ റവന്യൂ ജില്ല കലോത്സവത്തില്‍ ബാന്‍ഡ് വാദ്യത്തില്‍ ഒന്നാം സ്ഥാനം നമ്മുടെ സ്കൂളിന്. തൃശൂര്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ച് സ്കൂള്‍ മത്സരിക്കും

സംസ്ഥാനതലത്തില്‍ മികവു തെളിയിച്ച് MIHS

കോഴിക്കോട് നടക്കുന്ന സംസ്ഥാനതല സ്കൂള്‍ ശാസ്ത്രോല്‍സവത്തില്‍ ജില്ലയ്ക്കഭിമാനമായി MIHS ലെ കുട്ടികള്‍. IT മേളയില്‍ പ്രൊജക്റ്റ്‌ വിഭാഗത്തില്‍ രണ്ടാം സ്ഥാനം പ്രണവ്. റ്റി ബിജു കരസ്ഥമാക്കി. ഗണിതമേളയില്‍ 33 പോയിന്റോടെ രണ്ടാംസ്ഥാനവും നേടുകയുണ്ടായി. ശാസ്ത്രമേളയില്‍ വര്‍ക്കിംഗ് മോഡല്‍ വിഭാഗത്തില്‍ A ഗ്രേഡും ലഭിച്ചു.

Speech of Hon. Minister for Education, Prof. C Raveendranath

ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നമ്മുടെ സ്കൂളിലെ ഡിജിറ്റല്‍ ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂം ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗം (അല്ല ക്ലാസ് ). സ്കൂളിലെ ഡിജിറ്റല്‍വല്‍ക്കരണത്തിലെ വൈവിധ്യം നേരിട്ട് കണ്ടു മനസ്സിലാക്കാന്‍ ആണ് അദ്ദേഹം സ്കൂള്‍ സന്ദര്‍ശിച്ചത്