ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ കത്ത്

പ്രിയപ്പെട്ട ലിസി സിസ്റ്റര്ക്ക്

യാദൃശ്ചികമായാണ് ഞാന് ഫേസ് ബുക്കില് നമ്മുടെ സ്കൂള് കണ്ടത്. ഞാനും ഇപ്പോ സ്കൂളിന്഼റെ ഫ്രണ്ടസ് ലിസ്റ്റില് ഉണ്ട്. പൂര്഼വവിദ്യാര്഼ഥികള് സ്കൂളിലെ പാവപ്പെട്ട കുട്ടിക്ക് വീട് വെച്ചുകൊടുത്തകാര്യം സ്കൂളിന്഼റെ വെബ്സൈറ്റിലാണ് ഞാന് കണ്ടത്. എനിക്ക് അത് വായിച്ചപ്പോള്഼ വളരെ അഭിമാനവും സന്തോഷവും തോന്നി.

സിസ്റ്ററിന് എന്നെ മനസ്സിലായിക്കാണില്ല അല്ലേ. ഞാന് 1994 എസ്.എസ്.എല്഼.സി ബാച്ചിലെ സരിത രഘു ആണ്. ഒന്പതാം ക്ലാസില്഼ സിസ്റ്ററായിരുന്നു ഞങ്ങളുടെ ക്ലാസ് ടീച്ചര്഼. ഒരു ഉണ്ടക്കണ്ണിയെ സിസ്റ്റര്഼ ഓര്഼ക്കുന്നുണ്ടാകുമല്ലോൟ ഇടയ്ക്ക് പാതിരപ്പള്ളിയില്഼വെച്ച് സിസ്റ്റര്഼ എന്നെ കണ്ടിട്ടുണ്ട്. ഇപ്പോ ഞാന്഼ തിരുവനന്തപുരത്താണ്. ഇവിടെ സെക്രട്ടറിയേറ്റിലാണ് ജോലി. ഇവിടെയാണ് താമസം. അതുകൊണ്ടാ ഞാന്഼ രജതജൂബിലിയും പൂര്഼വവിദ്യാര്഼ഥി സംഗമവും ഒന്നും അറിയാതെ പോയത്. ആ ആഘോഷങ്ങളില്഼ എനിക്ക് പങ്കെടുക്കാന്഼ സാധിക്കാഞ്ഞഥില്഼ വളരെ സങ്കടമുണ്ട്.

ഇനി എപ്പോഴെങ്കിലും പൂര്഼വിദ്യാര്഼ഥി സംഗമം നടക്കുകയാണെങ്കില്഼ എനിക്കും അതില്഼ പങ്കെടുക്കണമെന്നുണ്ട്. വെബ് സൈറ്റിലുടെ എനിക്ക് ടിച്ചേഴ്സിനെ കാണാന്഼ സാധിച്ചു. ഉഷ ടീച്ചറെ കണ്ടിട്ട് തീരെ മനസ്സിലായില്ല. എല്ലാ ടീച്ചേഴ്സിനെയും എന്഼റെ സ്നേഹാന്വേഷണം അറിയിക്കണേ സിസ്റ്റര്഼. ഈ വര്഼ഷം എസ്.എസ്.എല്഼.സി. പരീക്ഷ എഴുതുന്ന അനിയന്഼മാര്഼ക്കും അനിയത്തിമാര്഼ക്കും നന്നായി പരീക്ഷ എഴുതാന്഼ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ഒരുപാട് കാലത്തിനു ശേഷം സ്വന്തം തറവാട്ടിലെ എല്ലാ അംഗങ്ങളെയും ഒരുമിച്ചു കാണുബോഴുള്ള സന്തോഷം വളരെ വലുതല്ലേ, അതുപോലെ എനിക്ക് ഇന്ന് ഒരുപാട് സന്തോഷം തോന്നിയ ദിവസമാണ്. ജീവിതത്തില്഼ ഇത്തരം സന്തോഷകരമായ നിമിഷങ്ങള്഼ അപൂര്഼വമായല്ലേ നമുക്ക് കിട്ടാറുള്ളു.

എല്ലാവര്഼ക്കും നന്മകള്഼ നേര്഼ന്നുകൊണ്ട്

സരിത രഘു
പൂര്഼വ വിദ്യാര്഼ഥി
തിരുവനന്തപുരം

Comments