തൃശൂര്‍ ചേലക്കര എം എല്‍ എയുടെ സന്ദര്‍ശനം

തൃശൂര്‍ ചേലക്കര എം എല്‍ എ, ശ്രീ യു ആര്‍ പ്രദീപും സംഘവും ആയിരുന്നു ഇന്നത്തെ സന്ദര്‍ശകര്‍. ഹൈടെക്ക് സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും പഠിക്കുവാനും ആയിരുന്നു സന്ദര്‍ശനം . ചേലക്കരയില്‍ നിന്ന് അദ്ദേഹത്തോടൊപ്പം തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും വിദ്യാഭ്യാസ പ്രവര്‍ത്തകരും ഉണ്ടായിരുന്നു . ഉച്ചഭക്ഷണസമയം കഴിഞ്ഞയുടനെ ആയതു കൊണ്ട് കുട്ടികളുമായി കുറച്ച് സമയം സംവദിച്ചിട്ടാണ് അദ്ദേഹവും സംഘവും തിരികെ പോയത് . “ഇമ്മാകുലേറ്റ” എന്ന പേരില്‍ സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ററാക്ടീവ് ടി വി ചാനല്‍ സ്റ്റുഡിയോയില്‍ നിന്നാണ് അദ്ദേഹം കുട്ടികളോട് സംസാരിച്ചത്.

ഇന്ന് തന്നെ രണ്ടാമത്തെ സംഘം ആണ് സ്കൂള്‍ സന്ദര്‍ശിച്ചത് . അടൂര്‍ നിന്നുള്ള ആദ്യസംഘം രാവിലെ സന്ദര്‍ശിച്ച് മടങ്ങിയിരുന്നു .

Comments