വാര്‍ഷികവും യാത്രയയപ്പും

നമ്മുടെ സ്കൂളിന്‍റെ വാര്‍ഷികവും , പ്രിയപ്പെട്ട ഹെഡ് മിസ്ട്രസ്സ് സി. ലിസ്സി ഇഗ്നേഷ്യസ് , ഉഷ ടീച്ചര്‍, ആന്‍റണി സര്‍ തുടങ്ങിയവരുടെ യാത്രയയപ്പ് സമ്മേളനവും ഇന്നലെ സ്കൂള്‍ ഓപ്പണ്‍ ആഡിറ്റോറിയത്തില്‍ വെച്ച് നടന്നു. ബഹു. ആലപ്പുഴ സബ് കലക്ടര്‍ ശ്രീ വി ആര്‍ കൃഷ്ണതേജ ഐ എ എസ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ അഡീഷനല്‍ ഡി പി ഐ ജിമ്മി സര്‍ മുഖ്യപ്രഭാഷണം നടത്തി. പൂങ്കാവ് പള്ളി വികാരി ഡോ. ഫ്രാന്‍സിസ് കുരിശുങ്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി.

സ്കൂള്‍ ടി വി ചാനലായ “ഇമ്മാകുലേറ്റ” യിലെ പരിപാടികള്‍ രക്ഷകര്‍ത്താക്കള്‍ക്ക് കാണുന്നതിനും സ്കൂളില്‍ നിന്നുള്ള പൊതു അറിയിപ്പുകള്‍ മാതാപിതാക്കള്‍ക്ക് എത്തിക്കുന്നതിനുള്ള മൊബൈല്‍ ആപ്പിന്‍റെ പ്രകാശനം ജിമ്മി സര്‍ നിര്‍വ്വഹിച്ചു.

പി ടി എ വൈസ് പ്രസിഡന്റ് ശ്രീ പ്രദീപ്‌ കുമാര്‍, മിയോസ പ്രതിനിധി ശ്രീ ജയന്‍ തോമസ്‌ , വാര്‍ഡ്‌ മെമ്പര്‍ ശ്രീമതി ഓമന മണിക്കുട്ടന്‍ , എം പി ടി എ പ്രസിഡണ്ട്‌ ശ്രീമതി സുജ അനില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ദേശീയ – സംസ്ഥാന തല മത്സരങ്ങളില്‍ വിജയികള്‍ ആയ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരസമര്‍പ്പണവും തുടര്‍ന്ന് വിവിധ കലാപരിപാടികളും നടന്നു.

Comments