മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സന്ദര്‍ശനം

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നായിരുന്നു ഇന്നത്തെ സന്ദര്‍ശകര്‍. വികസനകാര്യങ്ങളിലെ മുഖ്യമന്ത്രിയുടെ ഉപദേശകന്‍ ശ്രീ സി എസ് രഞ്ജിത്തും പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്‍റെ സംസ്ഥാന കോഡിനെറ്റര്‍ ശ്രീ മധുസുദനന്‍നായരും ആയിരുന്നു ഹൈടെക്ക് വല്‍ക്കരണത്തിലെ വൈവിധ്യം നേരിട്ട് കണ്ടു മനസ്സിലാക്കാന്‍ സ്കൂളില്‍ എത്തിയത് . രാവിലെ പതിനൊന്ന് മണിയോടെ സ്കൂളില്‍ എത്തി കംപ്യുട്ടര്‍ ലാബും, സ്കൂള്‍ ചാനലും, ഹൈടെക്ക് ക്ലാസ് മുറികളും സന്ദര്‍ശിച്ച് എല്ലാ വിശദാംശങ്ങളും ചോദിച്ചു മനസ്സിലാക്കി പന്ത്രണ്ടരയോടെ ആണ് സംഘം മടങ്ങിയത്.

Comments