എന്‍റെ മണ്ഡലത്തിലെ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ ദേവി പ്രസീത, മേരിസോണ .കെ, അനിൽ അലക്സ്, സ്നേഹ സെബാസ്റ്റ്യൻ, …
Posted by Dr.T.M Thomas Isaac on Saturday, November 28, 2015
ഡോ തോമസ് ഐസക്ക് എം എല്‍ എ ഫേസ്ബുക്കില്‍ എഴുതി .
“എന്‍റെ മണ്ഡലത്തിലെ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ ദേവി പ്രസീത, മേരിസോണ .കെ, അനിൽ അലക്സ്, സ്നേഹ സെബാസ്റ്റ്യൻ, സാന്ദ്ര സുനിൽ എന്നിവരോടൊപ്പം ഇന്നലെ രാവിലെ ഒരു മണിക്കൂറിലേറെ ചെലവഴിച്ചു. ഇവര്‍ അഞ്ചു പേരും കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന ബാലശാസ്ത്ര കൊണ്ഗ്രസ്സില്‍ ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു . ഈ മിടുക്കര്‍ ഇനി അടുത്ത മാസം പഞ്ചാബില്‍ നടക്കുന്ന ദേശീയ ബാലശാസ്ത്ര കൊണ്ഗ്രസ്സില്‍ കേരളത്തെ പ്രതിനിധീകരിച്ച് അവരുടെ പ്രോജെക്റ്റ് അവതരിപ്പിക്കും . 10 ാം ക്ലാസിലെ ഈ മിടുക്കൻമാർ എല്ലാവരും ഫുൾ A + നേടുമെന്നാണ് ലിന്‍സി ടീച്ചർ എന്നോട് പറഞ്ഞത്.
“കാലാവസ്ഥ വ്യതിയാനവും രോഗങ്ങളുടെ കാലം തെറ്റലും” എന്ന വിഷയം ആയിരുന്നു അവര്‍ തെരഞ്ഞെടുത്തത് .സ്കൂളിനു ചുറ്റുമുള്ള നൂറോളം വീടുകള്‍ സര്‍വേ ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചു . പ്രാഥമീക ആശുപത്രി, ജില്ല വെക്ടര്‍ കണ്ട്രോള്‍ ഉദ്യോഗസ്ഥര്‍ ,അംഗനവാടി , ആരോഗ്യപ്രവര്‍ത്തകര്‍ , ആശവര്‍ക്കര്‍മാര്‍ തുടങ്ങിയവരുമായി ചര്‍ച്ചകള്‍ നടത്തി. വെക്ടര്‍ കണ്ട്രോള്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിവിധ കാലങ്ങളില്‍ നാട്ടിന്‍ പുറത്തെ കൊതുകുകളെ കണ്ടെത്തി തരം തിരിച്ചു . അങ്ങനെ അവര്‍ എത്തി ചേര്‍ന്ന നിഗമനങ്ങള്‍ ഗൌരവതരമാണ് . പണ്ട് വേനല്‍ക്കാലത്താണ് കൂടുതലായി ചിക്കന്‍ പോക്സ് പോലുള്ള രോഗങ്ങള്‍ ഉണ്ടായിരുന്നത് . കൊതുകുജന്യ രോഗങ്ങള്‍ കൂടുതലും പടര്‍ന്നിരുന്നത് മഴക്കാലത്തും . കാലാവസ്ഥവ്യതിയാനം മൂലം ഇതേ പോലുള്ള രോഗങ്ങളുടെ എല്ലാം കാലക്രമം തെറ്റി . ഇങ്ങനെ ഏതു കാലാവസ്ഥയിലും ഏതു അസുഖവും പിടിപെടാം എന്ന നിലയില്‍ ആണ് കാര്യങ്ങള്‍ . സയന്‍സ് ടീച്ചറായ എല്‍സമ്മ എം വി ആയിരുന്നു പ്രോജെക്റ്റ് ഗൈഡ് .
പഠന നിഗമനങ്ങളെ കുറിച്ചും പഠന രീതിയെ കുറിച്ചും കുറച്ചു നേരം ഞങ്ങള്‍ സംസാരിച്ചു .പഠനം നടത്തിയ വാര്‍ഡുകളിലെ 4500 വീടുകളുടെ ഉത്തമ പ്രതിനിധികള്‍ ആണ് സര്‍വേ ചെയ്ത 100 വീടുകള്‍ എന്ന് എങ്ങനെ ഉറപ്പിക്കാം . അങ്ങനെ ചര്‍ച്ച റാന്‍ഡം സാംപ്ലിംഗ് ന്‍റെ പ്രാധാന്യത്തിലേക്ക് എത്തി. ഞങ്ങള്‍ ബോധപൂര്‍വ്വം എല്ലാത്തരം ആളുകളെയും പ്രദേശങ്ങളെയും തെരഞ്ഞെടുത്തിട്ടുണ്ട് എന്നായി കുട്ടികള്‍ . പര്‍പ്പസീവ് സാംപ്ലിംഗ് ന്‍റെ ഗുണ ദോഷ വിചാരമായി തുടര്‍ ചര്‍ച്ച .സമയം പോയതറിഞ്ഞില്ല . ദേവി പ്രസീതയാണ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കിയതും ചര്‍ച്ച നയിച്ചതും .
ഈ മിടുക്കര്‍ക്ക് ഉപഹാരമായി എന്‍റെ ഒരു പുസ്തകം ഒപ്പിട്ട് നല്‍കി . സാധാരണ “മണ്ണും മനുഷ്യനും” ആണ് കുട്ടികള്‍ക്ക് നല്‍കുക .പക്ഷെ ഇതിന്റെ കോപ്പികള്‍ തീര്‍ന്നിരുന്നു . അതിനാല്‍ ശുചിത്വത്തെ കുറിച്ച് എഴുതിയ “ശുചിത്വ കേരളം -ഒരു ഇടതുപക്ഷ വീക്ഷണം” എന്ന പുസ്തകം ആണ് നല്‍കിയത് .പഞ്ചാബില്‍ നടക്കുന്ന ദേശീയ ബാലശാസ്ത്ര കൊണ്ഗ്രസ്സില്‍ ഒന്നാമതെത്താന്‍ കഴിയട്ടെ എന്ന് പറഞ്ഞപ്പോള്‍ രക്ഷകര്‍ത്താക്കള്‍ ഉള്‍പ്പടെ എല്ലാവരുടെ മുഖത്തും സന്തോഷം”