അരൂര്‍ എം എല്‍ എ യുടെ സന്ദര്‍ശനം

സ്കൂളിലെ ഹൈടെക്ക് വല്‍ക്കരണത്തിലെ വൈവിധ്യം കാണാന്‍ ഇന്ന് എത്തിയത് അരൂര്‍ എം എല്‍ എ അഡ്വ. എ എം ആരിഫ് സര്‍ ആയിരുന്നു . അദ്ദേഹത്തോടൊപ്പം ആലപ്പുഴ എ ഇ ഒ ആസാദ് സാറും ഉണ്ടായിരുന്നു . സ്കൂളിലെ ഇന്‍ററാക്ടീവ് ടി വി ചാനലും സ്റ്റുഡിയോയും കാണാനും മനസ്സിലാക്കാനും ആണ് അദ്ദേഹം എത്തിയത് . ഏതായാലും ഇന്നത്തെ വിശിഷ്ടാതിഥി വന്നത് സ്കൂളിന് അനുഗ്രഹമായി . നല്ലപാഠം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച്‌ നല്‍കുന്ന വീടിനായുള്ള ധനസമാഹരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം അഡ്വ. എ എം ആരിഫ് സാറിനെ കൊണ്ട് നിര്‍വഹിപ്പിക്കാന്‍ കഴിഞ്ഞു .
സ്കൂള്‍ ചാനലിലൂടെ കുട്ടികളെ അഭിസംബോധന ചെയ്തു കൊണ്ട് കുട്ടികള്‍ നടത്തുന്ന ഫുഡ്‌ ഫെസ്റ്റിവല്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു . ഫുഡ് ഫെസ്റ്റിവലില്‍ ഇന്നത്തെ ഇനമായ കപ്പകുഴ കഴിച്ചിട്ടാണ് അദ്ദേഹവും സംഘവും മടങ്ങിയത് .

Comments