അഭ്യർത്ഥന

നമ്മുടെ സ്കൂൾ മുൻ വർഷങ്ങളിൽ ഒക്കെ ചെയ്തതു പോലെ ഈ വർഷവും സ്കൂളിലെ നിർധനരായ വിദ്യാർത്ഥികൾക്കു വിവിധ സഹായങ്ങൾ നൽകുവാൻ തീരുമാനിച്ചിരിക്കുന്നു.

ഏറ്റവും പ്രധാനമായി ഈ വർഷം നമ്മൾ ഏറ്റെടുക്കുന്നത് നമ്മുടെ സ്കൂളിലെ ജീമോൾ എന്ന കൂട്ടുകാരിക്ക് ഒരു കിടപ്പാടം ഒരുക്കുക എന്ന പരിപാടി ആണ്.

മറ്റ് പത്ത് കുട്ടികളുടെ വർഷങ്ങളായി പൂർത്തിയാവാതെ കിടക്കുന്ന വീടുകളുടെ പണി പൂർത്തീകരിക്കുവാനും ഇത്തവണ പദ്ധതി ഉണ്ട്.
കൂടാതെ ഇരുപത്തിഅഞ്ച് നിർധനരായ കൂട്ടുകാർക്ക് യൂണിഫോമും പഠന സാമഗ്രികളും നൽകുന്നു.

ഇതെല്ലാം കൂടി ഒരു ഭീമമായ തുക ആവശ്യമുണ്ട്. നമ്മുടെ വിദ്യാർത്ഥികളും അദ്ധ്യാപകരും മാതാപിതാക്കളും ചേർന്ന് ഒരു തുക സമാഹരിക്കുന്നുണ്ട് എങ്കിലും അത് ഈ പ്രവർത്തനങ്ങൾക്ക് അപര്യപ്തമായിരിക്കും.

ഈ പ്രവർത്തനങ്ങൾ ഫലപ്രദമായി പൂർത്തീകരിക്കുന്നതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണ്. നിങ്ങളുടെ ഒരോ സംഭാവനയും ഒരു കുഞ്ഞിന്റെ മുഖത്തെ തെളിച്ചമായി മാറുന്നതിന് നമ്മുക്ക് എല്ലാവർക്കും ഒത്തൊരുമിച്ച് പരിശ്രമിക്കാം..

സ്നേഹത്തോടെ
സിസ്റ്റർ ലിസി ഇഗ്നേഷ്യസ്
ഹെഡ് മിസ്റ്റ്രസ് , മേരി ഇമ്മാകുലേറ്റ് ഹൈ സ്കൂൾ, പൂങ്കാവ്

ഫോൺ : +91 477 224 9466
മൊബൈൽ : +91 949 524 8058
ഇ മെയിൽ : info.mihs@gmail.com

Comments